കായംകുളം: ദേശീയപാതയിലെ കുഴിയില്‍ വീണ് എസ്.ഐക്ക് പരുക്കേറ്റു. കായംകുളം പ്രിന്‍സിപ്പല്‍ എസ്ഐ ഉദയകുമാറിനാണ് പരുക്കേറ്റത്. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് രാത്രി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കായംകുളം കെ.പി.എ.സി ജങ്ഷനില്‍ വച്ചാണ് അപകടമുണ്ടായത്. കയ്യിനും കാലിനും പരുക്കേറ്റ എസ്.ഐ കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
ആലപ്പുഴ ജില്ലയിലെ ദേശീയപാത 66ല്‍ ഏറ്റവും കൂടുതല്‍ കുഴികളുള്ള പ്രദേശമാണ് ഹരിപ്പാട് മുതല്‍ കൃഷ്ണപുരം വരെയുള്ള ഭാഗം. അതില്‍ ഏറ്റവും കൂടുതല്‍ കുഴികളുള്ള അപകട മേഖലയാണ് കായംകുളം – കൃഷ്ണപുരം പാത. ഇവിടെയാണ് എസ്.ഐ അപകടത്തില്‍പ്പെട്ടത്.