കോഴിക്കോട്: അനീതിക്കെതിരേ പ്രതികരിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കി തുറങ്കലിലടക്കുന്ന കേന്ദ്ര ഭരണ ഭീകരതക്കെതിരേയും ഭരണഘടന തത്വങ്ങളെ അവഹേളിക്കുന്ന കേരള സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരേയും ഭരണഘടന അനുവദിക്കുന്ന പൗരാവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രാഷ്ട്രീയ ജനതാദള്‍ കോഴിക്കാട് ജില്ലാ കമ്മിറ്റിയുടെ ‘ജനമനസ്സുണര്‍ത്തു യാത്ര’ 15ന് യുവ ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി യൂസുഫ് അലി മടവൂരിന്റെ നേതൃത്വത്തില്‍ വടകരയില്‍നിന്ന് രാമനാട്ടുകരയിലേക്ക് സംഘടിപ്പിക്കും.
രാവിലെ ഒമ്പത് മണിക്ക് വടകരയില്‍ കെ.കെ രമ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചുമണിക്ക് രാമനാട്ടുകരയില്‍ നടക്കുന്ന സമാപന സമ്മേളനം എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി യു.പോക്കര്‍ ഉദ്ഘാടനം ചെയ്യും. വിവിധ കക്ഷി നേതാക്കള്‍ പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ആര്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ചോലക്കര മുഹമ്മദ് മാസ്റ്റര്‍, എം.പി ഷാഹുല്‍ ഹമീദ് വൈദ്യരങ്ങാടി, ചന്ദ്രന്‍ പൂക്കിണാറമ്പത്ത്, ശ്രീജിത്ത് പേരാമ്പ്ര എന്നിവര്‍ പങ്കെടുത്തു.