കോഴിക്കോട്:ജില്ലയിൽ വനിത ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളായ ഗവ. ആഫ്റ്റർ കെയർ ഹോം, ഗവ. മഹിളാ മന്ദിരം, ഗവ. ഷോർട്ട് സ്റ്റേ ഹോം എന്നിവിടങ്ങളിലെ താമസക്കാർക്ക് യോഗ പരിശീലനം നൽകുന്നതിന് യോഗ പരിശീലകരെ നിയമിക്കുന്നു. താൽപര്യമുളളവർ ജില്ലാ വനിതാ ശിശു വികസന ഓഫീസർക്ക് ഓഗസ്റ്റ് 23 ന് മുൻപായി അപേക്ഷ സമർപ്പിക്കണം. ഓഗസ്റ്റ് 25 ന് ഗവ. ചിൽഡ്രൻസ് ഹോം ഗേൾസിൽ രാവിലെ 10 ന് കൂടിക്കാഴ്ച നടത്തും. കൂടുതൽ വിവരങ്ങൾക്ക്-0495 2370750, 9188969212.