കോഴിക്കോട്: മൈജി വടംവലി ഓണം ഓഫര്‍ 13ന് തുടങ്ങും. കാത്തിരിപ്പില്ലാതെ ഉപഭോക്താവിന് ഉറപ്പായും അഞ്ചുകോടി രൂപയുടെ സമ്മാനങ്ങളോ ഡിസ്‌കൗണ്ടോ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. 5000 രൂപയ്ക്ക് മുകളിലുള്ള ഓരോ പര്‍ച്ചേഴ്‌സിനും സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡ് ലഭിക്കുകയും സ്‌ക്രാച്ച് ചെയ്താല്‍ സമ്മാനം ഉറപ്പാകുകയും ചെയ്യും. വടംവലി ഓണം ഓഫറിന്റെ ലോഗോ നടി മഞ്ജു വാരിയര്‍, മൈജി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയരക്ടര്‍ എ.കെ ഷാജി, സംവിധായകന്‍ ജിസ്‌ജോയി എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. പരസ്യക്കമ്പനിയായ സൂത്രയുടെ ഡയരക്ടര്‍ ശ്യാം മനോഹര്‍, മൈജി സീനിയര്‍ മീഡിയാ മാനേജര്‍ ജി.ആത്മജന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.