മാഹി: മാഹിയിലെ തകര്‍ന്ന റോഡുകള്‍ ഉടന്‍ റിപ്പയര്‍ ചെയ്യണമെന്നും പഴയ പോസ്റ്റാഫിസ് മുതല്‍ സെമിത്തേരി റോഡ് കവല വരെ ശാസ്ത്രീയമായ രിതിയില്‍ നടപ്പാതയും കൈവേലിയും നിര്‍മിക്കണമെന്നും മാളിയേമ്മല്‍ നിവാസികളുടെ ചിരകാല ആവശ്യമായ പട്ടയം ഉടനെ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും നേര്‍വഴി കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാഹി ഫയര്‍ സര്‍വിസിന്റെ ഗ്രേഡ് കൂട്ടി ഫയര്‍ ഫോഴ്‌സാക്കി മാറ്റണമെന്നും ഒന്നര കിലോമീറ്റര്‍ മാത്രമുള്ള മാഹി ദേശീയപാത കോണ്‍ക്രീറ്റും ഇന്റര്‍ലോക്കും ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കെ.ഇ.മമ്മു, അബ്ദുള്‍ ഗഫൂര്‍, വി.കെ.അബ്ദുള്‍ ഹമീദ്, പി.കെ.അഹമ്മദ്, എന്‍.പി.ഉമ്മര്‍ കുട്ടി, അജിത പവിത്രന്‍, അനില രമേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.