കോഴിക്കോട്: മലയാള സിനിമ വ്യവസായം പഴയ കഷ്ടതകളില്‍ നിന്ന് പച്ച പിടിച്ച് വരികയാണെന്ന് നടി മഞ്ജുവാര്യര്‍. മൈ ജിയുടെ ഓണം ഓഫറായ വടം വലി പ്രഖ്യാപന ചടങ്ങില്‍ കൊവിഡാനന്തര സിനിമാ ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മഞ്ജുവാര്യര്‍. സിനിമ വ്യവസായം മാത്രമല്ല, എല്ലാ മേഖലയിലും മാറ്റം വന്ന് തുടങ്ങി. ആ പ്രതീക്ഷയിലാണ് ഇത്തവണത്തെ ഓണമെന്നും മഞ്ജുവാര്യര്‍ കൂട്ടി ചേര്‍ത്തു. മെഗാസ്റ്റാര്‍ മോഹന്‍ ലാലിനൊപ്പം ഇതാദ്യമായാണ് ഒരു പരസ്യ ചിത്രത്തില്‍ മഞ്ജുവാര്യര്‍ അഭിനയിക്കുന്നത്. ഒരു പാട് താരങ്ങള്‍ക്കൊപ്പം ആഘോഷമാക്കിയാണ് മൈ ജി യുടെ പരസ്യം ചെയ്തത്. എല്ലാവരുടെ പിന്തുണയും കൂട്ടായ്മയും ഈ പരസ്യ ചിത്രത്തിന്റെ പിന്നിലുണ്ട്. ആര്‍ട്ട് ഉള്‍പ്പെടെയുള്ളവരുടെ മികവ് എടുത്ത് പറയേണ്ടതാണ്. രണ്ട് വര്‍ഷം കഴിഞ്ഞ് മനസ് അറിഞ്ഞ് ഓണം ആഘോഷിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ അവസരമാണ് മൈ ജി ഒരുക്കുന്നതെന്നും മഞ്ജു വിശദീകരിച്ചു.
മൈ ജി പോലുള്ള ജനപ്രിയ ബ്രാന്റില്‍ ലാലേട്ടന്‍ എന്ന ജനപ്രിയ താരത്തോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് മഹാ ഭാഗ്യമാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. മൈ ജി യുടെ സ്വന്തം ബ്രാന്റില്‍ മൊബൈല്‍ അക്‌സസറീസും ടി.വിയും വിപണിയിലെത്തിയിട്ടുണ്ട്. എന്നാല്‍, കൊവിഡ് സാഹചര്യത്തില്‍ ആഘോഷമാക്കി പുറത്തിറക്കാന്‍ സാധിച്ചില്ലന്ന് മൈ ജി സി.എം.ഡി – എ.കെ ഷാജി പറഞ്ഞു. ഓണത്തോടനുബന്ധിച്ച് നാല് പുതിയ മൈ ജി ഫ്യൂച്ചര്‍ ഷോറൂം തുറക്കും. വെറും 30 ദിവസങ്ങള്‍ കൊണ്ട് അഞ്ച് കോടി രൂപയുടെ ഉറപ്പായ സമ്മാനങ്ങള്‍, ഡിസ്‌ക്കൗണ്ട് എന്നിവയാണ് മൈ ജി വടംവലി ഓണം ഓഫര്‍. 5000 രൂപയുടെ എല്ലാ പര്‍ച്ചേസുകള്‍ക്കും സ്‌ക്രാച്ച് ആന്റ് വിന്‍ കാര്‍ഡ് ലഭിക്കും. പരസ്യ ചിത്ര സംവിധായകന്‍ ജിസ് ജോയ്, അനീഷ്, ആത്മജന്‍ തുടങ്ങിയവര്‍ സന്നിഹിതരായി.