തിരുവനന്തപുരം: പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ‘വിജ്ഞാന സമൂഹ നിര്‍മിതിയില്‍ പ്രവാസികള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ധനകാര്യ മന്ത്രി. കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ദിനേശ് ചന്ദന അധ്യക്ഷതവഹിച്ചു. സംസ്ഥാന സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി സലിം പള്ളിവിള വിഷയാവതരണം നടത്തി. പ്ലാനിങ് ബോര്‍ഡ് എക്‌സ്‌പേര്‍ട്ട് അംഗം. ഡോ.കെ. രവിരാമന്‍, പരിസ്ഥിതി ശാസ്ത്രജ്ഞനും യു.എന്‍ എന്‍വെയോണ്‍മെന്റ് നെഗോഷ്യേറ്ററുമായ ഡോ.എസ് ഫൈസി, ലോക കേരള സഭാംഗം പി.കെ കബീര്‍ സലാല എന്നിവര്‍ പ്രഭാഷണം നടത്തി.
ഉന്നതാധികാര സമിതി അംഗം സലാം സിത്താര ആശംസകളര്‍പ്പിച്ചു. അഷറഫ് വടക്കേവിള സ്വാതന്ത്ര്യദിന സ്മൃതി സന്ദേശം നല്‍കി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.ആര്‍ ജോയി, ഉപജീവന മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ പൂലന്തറ മണികണ്ഠന്‍, സംസ്ഥാന സെക്രട്ടറിമാരായ സിദ്ധാര്‍ത്ഥന്‍ ആശാന്‍, ലിസി എലിസബത്ത് , ജില്ലാ പ്രസിഡന്റുമാരായ ജലാല്‍ മൈനാഗപ്പള്ളി, രാജു കോട്ടന്തറ, സി.ഐ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അയൂബ് ഖാന്‍ സ്വാഗതവും, ട്രഷറര്‍ സോമശേഖരന്‍ നായര്‍ നന്ദിയും പറഞ്ഞു.