മാഹി: ഫ്‌ളാഗ് കോഡിന് നിരക്കാത്ത വിധത്തില്‍ വികലമായി രൂപകല്‍പ്പന ചെയ്ത ദേശീയപതാക സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ പണം വാങ്ങി വീടുകളില്‍ വിതരണം ചെയ്യുന്നതില്‍ ജനശബ്ദം മാഹി പ്രവര്‍ത്തക സമിതി ശക്തമായി പ്രതിഷേധിച്ചു. ഇത് രാജ്യത്തോടും ആത്മാഭിമാനമായ ദേശീയപതാകയോടും ചെയ്യുന്ന നിന്ദയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ചാലക്കര പുരുഷു അധ്യക്ഷത വഹിച്ചു. ഇ.കെ റഫീഖ്, ടി.എം.സുധാകരന്‍, ദാസന്‍ കാണി, ജസീമ മുസ്തഫ, ടി.എ.ലതീപ്, എം.വി ഷൈജ. സി.എം.സുരേഷ്, എം.മഹേഷ് കുമാര്‍ സംസാരിച്ചു.