കിഫ്ബി വിഷയത്തില്‍ തോമസ് ഐസക്കിന് നോട്ടീസ് അയയ്ക്കാന്‍ ഇ.ഡിക്ക് അധികാരമില്ല: വി.ഡി സതീശന്‍

കിഫ്ബി വിഷയത്തില്‍ തോമസ് ഐസക്കിന് നോട്ടീസ് അയയ്ക്കാന്‍ ഇ.ഡിക്ക് അധികാരമില്ല: വി.ഡി സതീശന്‍

തിരുവനന്തപുരം: കിഫ്ബി വിഷയത്തില്‍ ഇ.ഡിക്ക് മുന്‍പില്‍ ഹാജരാകാന്‍ തോമസ് ഐസക്ക് ഇ.ഡി നോട്ടീസ് അയയ്ച്ചതിനെതിരേ പ്രതിപക്ഷം. കിഫ്ബിയില്‍ അന്വേഷിക്കാന്‍ ഇ.ഡിക്ക് അധികാരമില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അധികാരപരിധിയില്‍ കിഫ്ബിയും മസാലബോണ്ടും വരില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കിഫ്ബിയില്‍ കള്ളപ്പണമില്ലെന്നും എന്നാല്‍, കള്ളപ്പണം വെളുപ്പിക്കലില്‍ മാത്രമേ ഇടപെടാന്‍ ഇ.ഡിക്ക് അവകാശമുള്ളൂ. അതിനാല്‍ മുന്‍ ധനമനന്ത്രി തോമസ് ഐസക്കിന് നല്‍കിയ നോട്ടീസ് അപ്രസക്തമാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *