കോഴിക്കോട്: കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ മാവൂര്‍ റോഡ് പറയഞ്ചേരിയിലെ പുതിയ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. നടിയും കല്യാണ്‍ ജ്വല്ലേഴ്‌സ് ബ്രാന്‍ഡ് അംബാസഡറുമായ മഞ്ജുവാരിയര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയരക്ടര്‍ ടി.എസ് കല്യാണരാമന്‍, എക്‌സിക്യൂട്ടീവ് ഡയരക്ടര്‍മാരായ രാജേഷ് കല്യാണ രാമന്‍, രമേശ് കല്യാണ രാമന്‍, കല്യാണ്‍ ഡെവലപ്പേഴ്‌സ് എം.ഡി കാര്‍ത്തിക് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഷോറൂം ഉദ്ഘാടനത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 75 ശതമാനം വരെ ഇളവ് നല്‍കും.