ന്യൂഡല്‍ഹി: രാജ്യത്തിന്റെ 14ാമത് ഉപരാഷ്ട്പതിയായി ജഗ്ദീപ് ധന്‍കര്‍ ഇന്ന് ചുമതലയേല്‍ക്കും. ഉച്ചയ്ക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍, സ്ഥാനമൊഴിയുന്ന എം. വെങ്കയ്യ നായിഡു എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പശ്ചിമബംഗാള്‍ മുന്‍ ഗവര്‍ണറാണ് ജഗ്ദീപ് ധന്‍കര്‍. കഴിഞ്ഞ ആറ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് പരിഗണിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി വിജയിച്ച വ്യക്തിയാണ് ജഗ്ദീപ് ധന്‍കര്‍. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ മാര്‍ഗരറ്റ് ആല്‍വയെയാണ് പരാജയപ്പെടുത്തിയത്. കേവല ഭൂരിപക്ഷത്തിന് 372 വോട്ട് ആണ് വേണ്ടത്. എന്നാല്‍ 528 വോട്ടുകളുടെ വന്‍ വിജയമാണ് ജഗ്ദീപ് ധന്‍കര്‍ നേടിയത്.
ഇന്നലെയാണ് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ കാലാവധി അവസാനിച്ചത്. 2017 ആഗസ്റ്റ് 11നാണ് വെങ്കയ്യ നായിഡു 13ാം രാഷ്ട്രപതിയായി ചുമതലയേറ്റത്.