മാഹി: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പന്തക്കല്‍ ഐ.കെ.കെ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അമര്‍ ജ്വാല പരിപാടി സംഘടിപ്പിക്കും. മണ്‍മറഞ്ഞു പോയ 75 സ്വാതന്ത്ര്യ സമര പോരാളികളുടെ ഛായാചിത്രങ്ങള്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. 13 ന് രാവിലെ 9.30ന് ഗാന്ധിജിയുടെ പാദസ്പര്‍ശമേറ്റ മയ്യഴി പുത്തലം ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ദീപശിഖാ പ്രയാണം പന്തക്കലില്‍ സമാപിക്കും. പ്രമുഖ ഗാന്ധിയന്‍ കീഴന്തൂര്‍ പത്മനാഭന്‍ തിരി തെളിയിക്കും. രാവിലെ 10 മണിക്ക് സ്‌കൂളില്‍ നടക്കുന്ന അമര്‍ ജ്വാല പരിപാടിയില്‍ രമേശ് പറമ്പത്ത് എം.എല്‍.എ, റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മീണ, ചീഫ് എജ്യുക്കേഷന്‍ ഓഫിസര്‍ ഉത്തരോജ് മാഹി സംസാരിക്കും. വിരമിച്ച അധ്യാപകരും വിശിഷ്ടാതിഥികളാവും. വാര്‍ത്താ സമ്മേളനത്തില്‍ വൈസ് പ്രിന്‍സിപ്പാള്‍ ബേബി ശാന്തിനി, കെ.അജിത് പ്രസാദ്, സി.സജീന്ദ്രന്‍ സംബന്ധിച്ചു.