തലശ്ശേരി : പരിചരിക്കാനാളില്ലാതെ പ്രയാസപ്പെടുന്ന രോഗികൾക്ക് ആശ്രയമായി തലശ്ശേരി സി എച് സെന്റർ പുന്നോലിൽ നിർമ്മിക്കുന്ന സാന്ത്വന കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനം കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസ്സർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ നിർവഹിച്ചു. അനാഥരെയും രോഗികളെയും സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ പുണ്യ കർമ്മമാണെന്നും സി എച് സെന്ററിന്റെ പ്രവർത്തനം ഏവർകും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
തലശ്ശേരി സി എച് സെന്റർ ചെയർമാൻ കെ സൈനുൽ ആബിദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ കെ എ ലത്തീഫ്, ഭാരവാഹികളായ പി പി അബൂബക്കർ പാർകോ, എ കെ അബൂട്ടി ഹാജി, എൻ പി മുനീർ, അബ്ദുൽ ഗഫൂർ ഉമ്മർ, കെ കുഞ്ഞിമ്മൂസ, റിയാസ് നെച്ചോളി, സി കെ പി റയീസ് ,പോക്കർ കക്കട്ടിൽ, ബഷീർ ചെറിയാണ്ടി,ജാഫർ ചമ്പാട്, എൻ മഹമൂദ്, കെ പി അബ്ദുൽ കരീം. പി സി റിസാൽ,അസ്ലം പെരിങ്ങാടി, ഇ സാദിഖ് അലി, അഹമ്മദ് അൻവർ ചെറുവക്കര,എൻ മൂസ്സ, തസ്ലീം ചേറ്റംകുന്ന്, റഷീദ് തലായി, യൂസഫ് മാസ്റ്റർ, പി വി മുഹമ്മദലി, കാവിൽ മഹമൂദ്,കെ സി ഷെറീന, അഷ്റഫ് പൂവത്താങ്കണ്ടി, തഫ് ലിം മാണിയാട്ട്, മുംതാസ് ചമ്പാട്, പി പി സിറാജ്, പ്രസംഗിച്ചു. തലശ്ശേരിയിലെ കൺസ്ട്രക്ഷൻ സ്ഥാപനമായ എ ജെ ആർക്കിടെക്ട് ആണ് നിർമ്മാണ പ്രവർത്തനങ്ങൾക് നേതൃത്വം നൽകുന്നത്. സാന്ത്വന കേന്ദ്ര നിർമ്മാണ ഫണ്ടിലേക്ക് പി എ റഹ്മാൻ ന്റെ സ്മരണ ത്ഥം പാർക്കോ ഗ്രൂപ്പ് ചെയർമാനും തലശ്ശേരി സി എച് സെന്റർ വൈസ് ചെയർമാനുമായ പി പി അബൂബക്കർ പത്തു ലക്ഷം രൂപയുടെ സഹായം ചടങ്ങിൽ വെച്ചു പ്രഖ്യാപിച്ചു.