സ്വാതന്ത്ര്യ ദിനാഘോഷം: മാഹി പൊലീസിന് ത്രിദിന പരിപാടികൾ

മാഹി: മാഹി പൊലീസ് വകുപ്പിന്റെ നേതൃത്വത്തിൽ മൂന്നുദിവസം നീണ്ടു നിൽക്കുന്ന സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ വെളളാട്ട് അറിയിച്ചു.13 ന് രാവിലെ 10 മണിക്ക് ബോധവത്ക്കരണ റാലിയും വൈകുന്നേരം 5 മണിക്ക് സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ പോലീസ് കുടുംബങ്ങളെ പങ്കെടുപ്പിച്ച് യോഗ പരിശീലനവും.14 ന് രാവിലെ 6.30 ന് മിനി മരത്തോൺ ഓട്ടവും 10.30 ന് സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ പൊലീസുകാരുടെ മക്കൾക്കായി പ്രസംഗ മത്സരം, ദേശഭക്തിഗാന മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയും സംഘടിപ്പിക്കും.15ന് രാവിലെ സ്വാതന്ത്ര്യ ദിന പരേഡും 4 മണിക്ക് മാഹി ടൗൺ തൊട്ട് ചാലക്കര ,പള്ളൂർ, പന്തക്കൽ,മാക്കുനി വരെയും തിരിച്ചും ഇരുചക്ര വാഹനറാലിയും നടത്തുമെന്ന് എസ്.പി അറിയിച്ചു. ദേശിയ പതാക ഉപയോഗിക്കുന്ന രീതി പൊതു ജനങ്ങളെ ബോധവത്ക്കരിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *