കൊച്ചി: വ്ളോഗര്‍ റിഫ മെഹ്നു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് മെഹ്നാസ് മൊയ്ദുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബെച്ചു കുര്യന് തോമസാണ് ജാമ്യാപേക്ഷ തള്ളിയത്. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി പോലിസ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
പ്രതിക്കായി പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിന് കാരണമായാതായാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്.