മഴക്കെടുതി: പാസ്പോര്‍ട്ട് നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് പുതിയതിന് അപേക്ഷിക്കാന്‍ ക്യാംപുകള്‍ ഒരുക്കി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

മഴക്കെടുതി: പാസ്പോര്‍ട്ട് നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് പുതിയതിന് അപേക്ഷിക്കാന്‍ ക്യാംപുകള്‍ ഒരുക്കി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

  • രവി കൊമ്മേരി

യു.എ.ഇ: പ്രളയ ബാധിത പ്രദേശങ്ങളില്‍ ഞായറാഴ്ചകളില്‍ നടക്കുന്ന ക്യാംപുകള്‍ വഴിയാണ് സൗജന്യമായി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ കഴിയുക. ആഗസ്റ്റ് 28 വരെയാണ് പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവരുടെ അപേക്ഷ സ്വീകരിക്കുന്നത്. ഞായറാഴ്ച കല്‍ബയിലും ഫുജൈറയിലും നടന്ന ക്യാംപുകള്‍ വഴി ഇതുവരെ 80 പേരുടെ അപേക്ഷ ലഭിച്ചതായി പാസ്‌പോര്‍ട്ട് വിഭാഗം കോണ്‍സുല്‍ രാംകുമാര്‍ തങ്കരാജ് പറഞ്ഞു. പോലിസിന്റെ എഫ്.ഐ.ആറും അതിന്റെ ഇംഗ്ലീഷ് തര്‍ജമയും പാസ്‌പോര്‍ട്ടിന്റെ കോപ്പിയും ഫോട്ടോയും സഹിതമാണ് ക്യാംപില്‍ എത്തേണ്ടത്. പ്രവാസി സംഘടനകളുടെ ആവശ്യം
പരിഗണിച്ചാണ് കോണ്‍സുലേറ്റ് ബി.എല്‍.എസ് സെന്ററുകളുടെ നേതൃത്വത്തില്‍ ക്യാംപ് സംഘടിപ്പിക്കുന്നത്. മലയാളികളടക്കം നൂറുകണക്കിന് പ്രവാസികള്‍ക്ക് രേഖകള്‍ നഷ്ടമായിട്ടുണ്ട്. കെ.എം.സി.സിയും ഇന്ത്യന്‍ അസോസിയേഷനുകളും നിരവധി സംഘടനകള്‍ കോണ്‍സുലേറ്റിലെത്തി രേഖകള്‍ ശരിയാക്കാന്‍ അടിയന്തര സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
പലര്‍ക്കും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ പോലുമില്ലാത്ത അവസ്ഥയിലാണ്. നാട്ടില്‍ വിളിച്ച് പഴയ പകര്‍പ്പുകള്‍ അന്വേഷിക്കുകയാണിവര്‍. ഇതില്‍ നല്ലൊരു ശതമാനവും മലയാളികളാണ്. പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും പാസ്‌പോര്‍ട്ടിന് കേടുപാട് സംഭവിച്ചവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാമെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *