ബിഹാറില്‍ വിശാല സഖ്യ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും; എട്ടാം തവണയും മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍

ബിഹാറില്‍ വിശാല സഖ്യ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും; എട്ടാം തവണയും മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍

  • സത്യപ്രതിജ്ഞ ഇന്ന്

പാട്‌ന: എന്‍.ഡി.എയുമായുള്ള സഖ്യം അവസാനിപ്പിച്ച നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിഹാളില്‍ വിശാലസഖ്യ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് രണ്ടിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമാകും. എട്ടാം തവണയാണ് നിതീഷ് മുഖ്യമന്ത്രിയാകുന്നത്.

വിശാല സഖ്യത്തിന് 164 പേരുടെ പിന്തുണയുണ്ട് എന്നാണ് നിതീഷ് കുമാര്‍ അവകാശപ്പെടുന്നത്. ഏഴ് പാര്‍ട്ടികളും ഒരു സ്വതന്ത്രനുമാണ് സഖ്യത്തിലുള്ളത്. കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍, മറ്റ് ചെറുകക്ഷികള്‍ എന്നിവര്‍ക്കും മന്ത്രിസഭയില്‍ പ്രാതിനിധ്യം ഉണ്ടാകും. കോണ്‍ഗ്രസിന് സ്പീക്കര്‍ പദവി ലഭിച്ചേക്കും.

ബി.ജെ.പിയുമായുള്ള കടുത്ത ഭിന്നതയെ തുടര്‍ന്ന് ഇന്നലെയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചത്. ജെ.ഡി.യുവിലെ എല്ലാ എം.പിമാരുടെയും എം.എല്‍.എമാരുടെയും കൂട്ടായ അനുമതിയോടെയാണ് എന്‍.ഡി.എ വിടാന്‍ തീരുമാനിച്ചതെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചു. നിതീഷ് ബിഹാറിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ഇതേ തുടര്‍ന്ന് ബി.ജെ.പി സംസ്ഥാനത്ത് ഇന്ന് വഞ്ചനാദിനം ആചരിക്കും. ജനവിധിയെ അട്ടിമറിച്ച് നിതീഷ് കുമാര്‍ വഞ്ചന കാട്ടിയെന്ന ആക്ഷേപവുമായി ജില്ലാ തലങ്ങളില്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *