പ്രിയങ്ക ഗാന്ധിക്ക് കൊവിഡ്: രണ്ട് മാസത്തിനിടെ രണ്ടാം തവണ

പ്രിയങ്ക ഗാന്ധിക്ക് കൊവിഡ്: രണ്ട് മാസത്തിനിടെ രണ്ടാം തവണ

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിക്ക് വീണ്ടും കൊവിഡ്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവര്‍ ഐസൊലേഷനിലേക്ക് പോയി. പ്രിയങ്ക തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ജൂണിലാണ് ആദ്യമായി പ്രിയങ്കയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തനിക്ക് ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ മുന്‍കരുതലെടുക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *