പീഡനക്കേസില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അറസ്റ്റില്‍

പീഡനക്കേസില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പീഡനക്കേസില്‍ അറസ്റ്റില്‍. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായി പി.വി കൃഷ്ണകുമാറാണ് അറസ്റ്റിലായത്. ഒളിവില്‍ കഴിയുകയായിരുന്ന കൃഷ്ണകുമാറിനെ കര്‍ണാടകയില്‍ നിന്നാണ് എ.സി.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

വനിതാ സഹകരണ ബാങ്ക് ജീവനക്കാരിയായ യുവതി ജൂലൈ 20ന് കൃഷ്ണകുമാര്‍ പീഡിപ്പിച്ചെന്ന് കാണിച്ച് നല്‍കിയ പരാതിയിലാണ് എടക്കാട് പോലിസ് കേസെടുത്തത്. പോലിസ് കേസെടുത്തതിന് പിന്നാലെ കൃഷ്ണകുമാര്‍ ഒളിവില്‍ പോവുകയായിരുന്നു. യുവതി സിറ്റി പോലിസ് കമ്മീഷണര്‍ക്കും വനിതാ കമ്മീഷനുമാണ് പരാതി നല്‍കിയത്. യുവതി ജോലി ചെയ്തിരുന്ന സഹകരണ ബാങ്കിലെ മുന്‍ജീവനക്കാരന്‍ കൂടിയാണ് കൃഷ്ണകുമാര്‍.

Share

Leave a Reply

Your email address will not be published. Required fields are marked *