ന്യൂഡല്‍ഹി: ഓര്‍ഡിനന്‍സ് പഠിച്ച ശേഷമേ ഒപ്പിടൂ എന്ന നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഓര്‍ഡിനന്‍സുകള്‍ വിശദമായി പഠിക്കുമെന്ന് മാധ്യമങ്ങളോട് ആവര്‍ത്തിച്ചു ഗവര്‍ണര്‍.
നിയമസഭ ചേരാത്ത അവസരത്തില്‍ പുറത്തിറക്കാനുള്ളതാണ് ഓര്‍ഡിനന്‍സുകള്‍. കഴിഞ്ഞ തവണ നിയമസഭ ചേര്‍ന്നപ്പോള്‍ എന്തുകൊണ്ട് ഓര്‍ഡിനന്‍സുകള്‍ സഭയില്‍ വച്ചില്ലെന്നും ഗവര്‍ണര്‍ ചോദ്യം ഉന്നയിച്ചു.