തലശ്ശേരി: നാല് പതിറ്റാണ്ടുകൾക്ക് ശേഷം തലശ്ശേരി സേക്രഡ് ഹാർട്ട് പെൺ പള്ളിക്കൂടത്തിലെ എസ്.എസ്.എൽ.സി. 1982- 83 ബാച്ചുകാർ ഒത്തുകൂടി.സ്‌കൂളിലും, ഗോകുലം ഫോർട്ടിലുമായി നടന്ന സംഗമം ഗതകാല സ്‌കൂൾ ഓർമ്മകളിലേക്ക് അമ്മൂമ്മമാരായി മാറിയ പഴയ സതീർത്ഥ്യരെ എത്തിച്ചു. ഇന്ത്യക്കകത്തും പുറത്തു നിന്നുമായെത്തിയ പലർക്കും, കാലം അവരിൽ വരുത്തിയ മാറ്റം കൗതുകമായി.