ജനവാസ, കൃഷിയിടങ്ങളെ ഒഴിവാക്കി ബഫര്‍ സോണില്‍ പുതിയ ഉത്തരവ്

ജനവാസ, കൃഷിയിടങ്ങളെ ഒഴിവാക്കി ബഫര്‍ സോണില്‍ പുതിയ ഉത്തരവ്

തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലകളില്‍നിന്ന് ജനവാസ, കൃഷിയിടങ്ങളെ ഒഴിവാക്കി ബഫര്‍ സോണില്‍ സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ജനവാസ, കൃഷിയിടങ്ങളെ പൂര്‍ണമായും ഒഴിവാക്കിയാണ് ഉത്തരവിറക്കിയത്. ഇതില്‍ പൊതുമേഖല സ്ഥാപനങ്ങളുടെ സ്ഥലങ്ങളും ഒഴിവാക്കും. സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായാണ് സര്‍ക്കാര്‍ നീക്കം. തുടര്‍നടപടികള്‍ക്കായി വനംവകുപ്പിനെ ചുമതലപ്പെടുത്തി.
2019 ഉത്തരവിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായാണ് പുതിയ ഉത്തരവിറക്കിയത്. ജനവാസ കേന്ദ്രങ്ങളടക്കം ഒരു കിലോ മീറ്റര്‍ വരെ പരിസ്ഥിതിലോല മേഖലയാക്കാനുള്ള 2019ലെ ഉത്തരവ് തിരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. കഴിഞ്ഞ 27 ന് ചേര്‍ന്ന് മന്ത്രിസഭാ യോഗമാണ് 2019ല ബഫര്‍ സോണ്‍ ഉത്തരവ് തിരുത്താന്‍ തീരുമാനമെടുത്തത്.
ബഫര്‍ സോണ്‍ ഒരു കിലോ മീറ്ററാക്കിയുള്ള സുപ്രീംകോടതി വിധി വലിയ ആശങ്ക ഉയര്‍ത്തിയപ്പോഴാണ് സംസ്ഥാനത്തിന്റെ ഉത്തരവ് പ്രതിപക്ഷം അടക്കം ചൂണ്ടിക്കാണിച്ചത്. സംസ്ഥാനം പുതിയ ഉത്തരവിറക്കാതെ സുപ്രീംകോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന വാദം ശക്തമായി. വലിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പുതിയ ഉത്തരവിറക്കാന്‍ തീരുമാനിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *