‘കേന്ദ്ര സര്‍വിസില്‍ ഒഴിഞ്ഞുകിടക്കുന്ന 9.79ലക്ഷം തസ്തികകള്‍ നിയമനം പൂര്‍ത്തീകരിച്ച് യുവാക്കള്‍ക്ക് നല്‍കണം’

‘കേന്ദ്ര സര്‍വിസില്‍ ഒഴിഞ്ഞുകിടക്കുന്ന 9.79ലക്ഷം തസ്തികകള്‍ നിയമനം പൂര്‍ത്തീകരിച്ച് യുവാക്കള്‍ക്ക് നല്‍കണം’

പാലക്കാട്: കേന്ദ്ര സര്‍വിസില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ഒഴിഞ്ഞു കിടക്കുന്ന 9.79 ലക്ഷം തസ്തികകള്‍ നിയമനം പൂര്‍ത്തീകരിച്ച് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കണമെന്ന് യൂത്ത് കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ്‌കാല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ഗ്രൂപ്പ് എ, ബി, സി വിഭാഗങ്ങളിലാണ് 9.79 ലക്ഷം ഒഴിവുകള്‍ നിലനില്‍ക്കുന്നത്. 2014 മുതല്‍ വിവിധ കേന്ദ്ര വകുപ്പുകളിലേക്ക് നിയമനം ലഭിച്ചത് 7.22 ലക്ഷം പേര്‍ക്കാണ്. ഈ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളില്‍ 22.05കോടി അപേക്ഷകള്‍ ലഭിച്ചിരുന്നു. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ രണ്ട് കോടി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ തൊഴില്‍ നല്‍കിയില്ല എന്നുമാത്രമല്ല, ഒട്ടനവധി പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും സ്വകാര്യവല്‍ക്കരണം വ്യാപിപ്പിക്കുയുമാണ്. ഈ പ്രക്രിയ യുവാക്കളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സമീപനമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള റിക്രൂട്ട്മെന്റ് ബോര്‍ഡുകള്‍ നിഷ്‌ക്രിയവും യുവജനദ്രോഹ നടപടികളുമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ഡി.സി.സി-എസ് പ്രസിഡന്റ് സുനില്‍ ടി.തെക്കേതില്‍, യൂത്ത് കോണ്‍ഗ്രസ്-എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.സി.ടി ഗോപികൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ്-എസ് പാലക്കാട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് റഫീക്ക് പാറപ്പുറം, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് റെനീഷ് മാത്യു, സ്വാഗതസംഘം പബ്ലിസിറ്റി കണ്‍വീനറും ഐ.എന്‍.എല്‍.സി ജില്ലാപ്രസിഡന്റുമായ കാജാഹുസൈന്‍, കോണ്‍ഗ്രസ്-എസ് ബ്ലോക്ക് പ്രസിഡന്റ് ആര്‍.പ്രകാശ്, ഐ.എന്‍.എല്‍.സി ജില്ലാ സെക്രട്ടറി എ.രാജന്‍ എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *