കതിരൂര്‍: ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ജി.വി.എച്ച് എസ്.എസ് കതിരൂരില്‍ യുദ്ധവിരുദ്ധ ദൃശ്യാവിഷ്‌കാരം നടത്തി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളേയും സ്‌കൂള്‍ ഗ്രൗണ്ടില്‍ വൃത്താകൃതിയില്‍ അണിനിരത്തി സമാധാന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വര്‍ണ ബലൂണുകള്‍ പറത്തി. കുട്ടികള്‍ അവതരിപ്പിച്ച മാനിഷാദ ചിത്രീകരണവും നടന്നു. ചടങ്ങില്‍ കതിരൂര്‍ സ്‌കൂള്‍ മുന്‍ സാമൂഹ്യ ശാസ്ത്രാധ്യാപകനായ രാജന്‍ മാസ്റ്റര്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി. ഹെഡ് മാസ്റ്റര്‍ പ്രകാശന്‍ കര്‍ത്ത അധ്യക്ഷത വഹിച്ചു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കണ്‍വീനര്‍ അജിത ടീച്ചര്‍ സ്വാഗതം പറഞ്ഞു. വിദ്യാര്‍ഥിനിയായ ശ്രീനന്ദ പി.കെ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകരായ ശ്രീമജ , സുഷീര്‍, പ്രജോഷ് ,ജയരാജന്‍ , പ്രശാന്ത്, സുശാന്ത് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.