എരഞ്ഞോളി: കണ്ണൂര്‍ ജില്ലയിലെ ആദ്യത്തെ സ്മാര്‍ട് ഗാര്‍ബേജ് ആപ്പുമായി എരഞ്ഞോളി ഗ്രാമപഞ്ചായത്ത്. അജൈവ മാലിന്യം ശേഖരിക്കലാണ് ആപ്പ് വഴി ലക്ഷ്യം വയ്ക്കുന്നത്. ഇതു പ്രകാരം ഒരു വീട്ടില്‍ നിന്നോ കടകളില്‍ നിന്നോ എത്ര രൂപ യൂസര്‍ ഫീ കിട്ടി, എത്ര അളവില്‍, ഏതെല്ലാം ഇനത്തിലുള്ള മാലിന്യമാണ് ശേഖരിച്ചത് എന്നൊക്കെയുള്ള വിവരങ്ങള്‍ മൊബൈലില്‍ ശേഖരിക്കുകയും ഈ വിവരം പഞ്ചായത്തിനും, ജില്ലക്കും, സംസ്ഥാനത്തിനും ഒറ്റ ക്ലിക്കിലൂടെ അറിയുകയും ചെയ്യാം.ആപ്പ് പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി ക്യു ആര്‍ കോഡ് പതിക്കുന്നതിന്റെ ഉദ്ഘാടനം പ്രസിഡന്റ് എം.പി ശ്രീഷ നിര്‍വഹിച്ചു.
വൈസ് പ്രസിഡന്റ് പി.വിജു അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാകോ-ഓഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ മുഖ്യാഥിതിയായി. ശുചിത്വമിഷന്‍ അസി. കോര്‍-ഓഡിനേറ്റര്‍ അജയകുമാര്‍ ക്ലാസെടുത്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ആര്‍.എല്‍.സംഗീത, ബാലന്‍ വയലേരി, കെല്‍ട്രോണ്‍ അസി.പ്രൊജക്ട് കോ-ഓഡിനേറ്റര്‍ അഖില്‍, ജില്ലാ പ്രൊജക്ട് കോ-ഓഡിനേറ്റര്‍ അഖില്‍ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ സേനയാണ് എരഞ്ഞോളി പഞ്ചായത്തിലേത്. ഒരു ദിവസം 250 കിലോ പ്ലാസ്റ്റിക്ക് ഷ്രെഡിങ് ചെയ്ത് വര്‍ഷം മൂന്നര ലക്ഷം രൂപ വരെ ഈ ഇനത്തില്‍ മാത്രം ഹരിത കര്‍മ സേനക്ക് വരുമാനം ലഭിക്കുന്നു. ഒഴിവ് ദിവസങ്ങളില്‍ പോലും ഹരിത കര്‍മ സേന പ്രവര്‍ത്തനനിരതരാണ്. പഞ്ചായത്തിനെ സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്താക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ് ഭരണസമിതിയും ഉദ്യോഗസ്ഥരുമെന്ന് പ്രസിഡന്റ് എം.പി.ശ്രീഷ പറഞ്ഞു.