എസ്.കെ പൊറ്റക്കാട് കഥാ പുരസ്‌കാരം അനൂജ് റാമിന്

എസ്.കെ പൊറ്റക്കാട് കഥാ പുരസ്‌കാരം അനൂജ് റാമിന്

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ എസ്.കെ പൊറ്റക്കാടിന്റെ 40ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഉത്തര കേരള കവിതാ സാഹിത്യവേദി ഏര്‍പ്പെടുത്തിയ എസ്.കെ പൊറ്റക്കാട് കഥാ പുരസ്‌കാരത്തിന് അനൂജ് റാം അര്‍ഹനായി. ‘ഒറ്റചിറകുള്ള പക്ഷി’ എന്ന കഥാസമാഹാരമാണ് അനൂജ് റാമിനെ എസ്.കെ പൊറ്റക്കാട് കഥാ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 10,001 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ആഗസ്റ്റ് 16 ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ സേവാഭാരതി ഹാളില്‍ നടക്കുന്ന എസ്.കെ പൊറ്റക്കാട് അനുസ്മരണ സമ്മേളനത്തില്‍ വെച്ച് എസ്.കെ പൊറ്റക്കാടിന്റെ മകളും എഴുത്തുകാരിയുമായ സുമിത്ര ജയപ്രകാശ് സമര്‍പ്പിക്കുന്നതാണ്. സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. കോഴിക്കോട് കലക്ടറേറ്റില്‍ ജോലി ചെയ്യുന്ന അനൂജ് റാം കൊയിലാണ്ടി കീഴരിയൂര്‍ സ്വദേശിയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *