മാഹി: മാഹി മുന്‍സിപ്പല്‍ മൈതാനത്ത് കഴിഞ്ഞ മാസം 29 ന് വിശാലമായ സ്റ്റാളുകള്‍ കെട്ടി സാന്ത്വനം വനിതാ സംഘത്തിന്റെ പേരില്‍ പുതുച്ചേരി സ്പീക്കര്‍ ഉദ്ഘാടനം ചെയ്ത ഓണച്ചന്തയില്‍ പലവ്യഞ്ജനങ്ങളും പച്ചക്കറികളും ഇതുവരെ എത്തിയില്ല. നിത്യേന അയ്യായിരത്തിലേറെ രൂപ നഗരസഭ വാടക ഈടാക്കുന്ന ഈ സ്ഥലം ഓണച്ചന്തയുടെ പേരില്‍ സൗജന്യമായാണ് നല്‍കിയിരുന്നത്. നാട് മുഴുവന്‍ ഓണച്ചന്തകള്‍ സജീവമായപ്പോഴും നഗരസഭക്ക് പ്രതിദിനം കനത്ത നഷ്ടമുണ്ടാക്കി ചന്ത ആരംഭിക്കാതെ സ്ഥലം കൈവശം വെച്ചതില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്.