ശ്രീ പുഷ്പക ബ്രാഹ്മണ സേവാസംഘം 54ാം ദേശീയ സമ്മേളനം 13, 14ന്

ശ്രീ പുഷ്പക ബ്രാഹ്മണ സേവാസംഘം 54ാം ദേശീയ സമ്മേളനം 13, 14ന്

കോഴിക്കോട്: ശ്രീ പുഷ്പക ബ്രാഹ്മണ സേവാസംഘത്തിന്റെ 54ാം ദേശീയ സമ്മേളനം(പ്രശക്യം-22) 13,14 തിയതികളില്‍ ശ്രീ സുകൃതീന്ദ്ര കലാമന്ദിരില്‍ നടക്കുമെന്ന് പ്രസിഡന്റ് ഡോ.ഗോപിനാഥന്‍.പി.യും ജനറല്‍ സെക്രട്ടറി ഹരിനാരായണന്‍ ടി.ആറും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 13ന് രാവിലെ 10 മണിക്ക് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി.ഗോപിനാഥന്‍ അധ്യക്ഷത വഹിക്കും. ഡോ. പ്രദീപ് ജ്യോതി (പ്രസിഡന്റ്, എ.ഐ.ബി.എഫ്) മുഖ്യപ്രഭാഷണം നടത്തും.

ഹരിനാരായണന്‍ ടി.ആര്‍, എല്‍.പി വിശ്വനാഥന്‍, അഡ്വ.സി.എന്‍.പി നമ്പി എന്നിവര്‍ സംസാരിക്കും. പുഷ്പകശ്രീ, പുഷ്പക രത്‌നം, തേജസ്വിനി അവാര്‍ഡുകള്‍ സമര്‍പ്പിക്കും. അവാര്‍ഡ് ജേതാക്കളെ ഇ.രാജന്‍ (കണ്‍വീനര്‍, സ്വാഗതസംഘം) പരിചയപ്പെടുത്തും. പി.വി സുധീര്‍ നമ്പീശന്‍ സ്വാഗതവും ഡോ.ആര്‍ മുരളീധരന്‍ നന്ദിയും പറയും. ടി.പി വിജയന്‍ നമ്പീശന്‍ ശ്രദ്ധാഞ്ജലിയര്‍പ്പിക്കും. ഗീതാദേവി വാസുദേവന്‍ പ്രാര്‍ഥന ആലപിക്കും. തുടര്‍ന്ന് പ്രതിനിധി സമ്മേളനം നടക്കും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മേയര്‍ ബീന ഫിലിപ് ഉദ്ഘാടനം ചെയ്യും. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ വി.കെ വിജയനും മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എ.എന്‍ നീലകണ്ഠനും മുഖ്യപ്രഭാഷണം നടത്തും.

എസ്.പി.എസ്.എസ് പ്രസിഡന്റ് ഡോ.പി.ഗോപിനാഥന്‍ അധ്യക്ഷത വഹിക്കും. പി.രംഗദാസ പ്രഭു, ബി.ഗിരിരാജന്‍ ആശംസ നേരും. ഹരിനാരായണന്‍ ടി.ആര്‍ സാന്നിധ്യമാവും. ശ്രീജിത പൂമഠം പ്രാര്‍ഥന ആലപിക്കും. വി.എന്‍ കൃഷ്ണമൂര്‍ത്തി സ്വാഗതവും വി.വിനോദ് കുമാര്‍ നന്ദിയും പറയും. വൈകിട്ട് ഏഴുമണി മുതല്‍ കലാപരിപാടികള്‍ നടക്കും. 14ന് രാവിലെ ഒമ്പത് മണിക്ക് വനിതാ സമ്മേളനം നടക്കും. കേന്ദ്ര വനിതാവേദി ചെയര്‍പേഴ്‌സണ്‍ കെ.എം ദേവകിക്കുട്ടി അധ്യക്ഷത വിക്കും. കെ.പി ഉമാദേവി(വൈസ് പ്രസിഡന്റ്, എസ്.പി.എസ്.എസ് ആന്‍ഡ് വനിതാ വിങ് ചെയര്‍ പേഴ്‌സണ്‍, എ.കെ.ബി.എഫ്) ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്ര വനിതാവേദി കണ്‍വീനര്‍ ജയശ്രീ മുരളീധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പ്രാര്‍ഥന കേന്ദ്ര സമിതിയംഗം ഭുവനേശ്വരി.എം ആലപിക്കും.

ഗുരു വന്ദനം നടക്കും. സെക്രട്ടറി സ്വസ്തി ചന്ദ്രന്‍ സ്വാഗതവും കേന്ദ്ര സാഹിത്യവേദി അംഗം സുജാത കൃഷ്ണകുമാര്‍ നന്ദിയും പറയും. തുടര്‍ന്ന ബാല-യുവ സമ്മേളനം വി.പരമേശ്വരന്‍ ഉണ്ണി(വൈസ് പ്രസിഡന്റ്, എസ്.പി.എസ്.എസ് ആന്‍ഡ് യുത്ത്‌വിങ്, എ.കെ.ബി.എഫ്) ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്ര യുവവേദി ചെയര്‍മാന്‍ നാരായണന്‍ വാസുദേവന്‍ അധ്യക്ഷത വഹിക്കും. പി.വി സുധീര്‍ നമ്പീശന്‍ സന്നിഹിതനായിരിക്കും. തുടര്‍ന്ന് യുവപ്രതിഭാ അനുമോദനം നടക്കും. സ്‌നേഹ സുനില്‍ പ്രാര്‍ഥന ആലപിക്കും. കെ.എം സനോജ് സ്വാഗതവും അഡ്വ.ഹരിശങ്കര്‍ എന്‍.ഉണ്ണി നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *