വ്യാപാരികളെ സംസ്ഥാന സർക്കാർ കറവ പശുക്കളാക്കിയിരിക്കുന്നു : അഷ്റഫ് മുത്തേടത്ത്             

വ്യാപാരികളെ സംസ്ഥാന സർക്കാർ കറവ പശുക്കളാക്കിയിരിക്കുന്നു : അഷ്റഫ് മുത്തേടത്ത്             

  • വ്യാപാരി ദിനാചരണവും ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു

 

കോഴിക്കോട് : വ്യാപാരികളെ സംസ്ഥാന സർക്കാർ കറവ പശുക്കളാക്കിയിരിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത് ആരോപിച്ചു. കാലിക്കറ്റ് ഹോൾസെയിൽ ഫ്രൂട്ട് മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാരി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജി. എസ്.ടി ഇനത്തിലായാലും മറ്റ് സെസ് പദ്ധതിയായാലും സർക്കാർ വ്യാപാരികളെ പിഴിയുന്ന സമീപനമാണ് കുറച്ച് വർഷങ്ങളായി കാണാനാകുന്നത്. വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കാൻ എല്ലാ വിഭാഗം കച്ചവടക്കാരും ഒറ്റക്കെട്ടായി ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും നടത്തി.

അസോസിയേഷൻ പ്രസിഡന്റ് പി. അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി പി.കെ ബാപ്പു ഹാജി, ജില്ലാ പ്രസിഡന്റ് അഷറഫ് മുത്തേടത്ത് , ജില്ലാ ജനറൽ സെക്രട്ടറി – ജി ജി കെ തോമസ്, ജില്ലാ ട്രഷറർ -വി.സുനിൽ കുമാർ , ജില്ലാ വൈസ് പ്രസിഡന്റുമാരായ – എ.വി.എം കബീർ , എം.ഷാഹുൽ ഹമീദ് , ജില്ലാ സെക്രട്ടറിമാരായ കെ. മൊയ്തീൻ കോയ , എ.കെ മൻസൂർ എന്നിവർക്ക് സ്വീകരണം നൽകി. അസോസിയേഷൻ ജനറൽ സെക്രട്ടറി വി.പി കോയമോൻ, ട്രഷറർ – എച്ച്. അസ്ക്കർ അലി , വൈസ് പ്രസിഡന്റുമാരായ പി. നവാസ് , പി. ഷെമീർ , സെക്രട്ടറിമാരായ സി. സലീം , പി. ഫസൽ എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിക്കുന്ന ഹോം കെയറിന് എല്ലാദിവസവും ഫ്രൂട്സ് എത്തിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു. പാളയം ഇ.പി.സി കട മുതൽ എം.പി.സി കട വരെ കച്ചവടക്കാരുടെ സഹകരണത്തോടെ ബസാറിലേക്കുള്ള വഴി ഇന്റർലോക്ക് ചെയ്യാൻ തീരുമാനിച്ചതായി അസോസിയേഷൻ അറിയിച്ചു. 2015 മുതലാണ് ആഗസ്റ്റ് ഒൻപതിന് എല്ലാ വർഷവും വ്യാപാരി ദിനം ആചരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *