കോഴിക്കോട്: സര്‍വ്വോദയ സംഘത്തിന്റെ കീഴില്‍ വട്ടോളി ബസാറില്‍ ആരംഭിച്ച ഓണം ഖാദി മേള – 2022ന്റെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. പുതുതായി നിര്‍മിച്ച ഖാദി ഗ്രാമോദ്യോഗ് ഭവനും മന്ത്രി ഉദ്ഘാടനം ചെയ്തു. ഓണത്തെ വരവേല്‍ക്കാനായി കേരള ഗ്രാമവ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം സര്‍ക്കാര്‍ റിബേറ്റും നിരവധി സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.കോട്ടണ്‍ സാരികള്‍, സില്‍ക്ക് സാരികള്‍, ദോത്തികള്‍, കളര്‍ മുണ്ടുകള്‍, ബെഡ്ഷീ റ്റുകള്‍, ചുരിദാര്‍ മെറ്റീരിയലുകള്‍, ഉന്നക്കിടക്കകള്‍ തുടങ്ങി നിരവധി തുണിത്തരങ്ങളുടേയും തേന്‍, എള്ളെണ്ണ തുടങ്ങി അനേകം ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളുടേയും ശേഖരം മേളയിലുണ്ട്. സെപ്റ്റംബര്‍ ഏഴിന് മേള അവസാനിക്കും.
പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനിത.വി.കെ ആദ്യ വില്‍പന നടത്തി. സര്‍വോദയ സംഘം പ്രസിഡന്റ് കെ. കെ മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം റംല മാടംവള്ളി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഷാജി.കെ.പണിക്കര്‍, പഞ്ചായത്ത് അംഗം റിജു പ്രസാദ് ടി.പി, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സംഘം സെക്രട്ടറി പി. വിശ്വന്‍ സ്വാഗതവും ട്രഷറര്‍ എം.കെ. ശ്യാം പ്രസാദ് നന്ദിയും പറഞ്ഞു.