മുംബൈ: മിഡില്‍ ഈസ്റ്റിലടക്കം അഞ്ചു രാജ്യങ്ങളിലായി നാല്‍പ്പതിലേറെ ബ്രാഞ്ചുകളുള്ള മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെ ഏറ്റവും പുതിയ ശാഖ മുബൈ മുലുന്ദില്‍ പ്രശസ്ത ബോളിവുഡ് നടന്‍ സോനു സൂദ് ഉദ്ഘാടനം ചെയ്തു. മൈക്രോ ഹെല്‍ത്ത് ചെയര്‍മാന്‍ സി.സുബൈര്‍, മാനേജിങ് ഡയരക്ടറും സി.ഇ.ഒയുമായ ഡോ.സി.കെ.നൗഷാദ്, ഡയരക്ടര്‍മാരായ ദിനേശ്കുമാര്‍ സൗന്ദരാജ്, മുഹമ്മദലി എം.ആര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സമീപ ഭാവിയില്‍ തന്നെ മൈക്രോ ഹെല്‍ത്തുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനെകുറിച്ച് മൈക്രോ ഹെല്‍ത്ത് സാരഥികളുമായി ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണെന്ന് ഉദ്ഘാടനത്തിനു ശേഷം സോനുസൂദ് പറഞ്ഞു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലും വിദേശത്തുമായി 150 ബ്രാഞ്ചുകള്‍ ആരംഭിച്ച് രോഗനിര്‍ണയ മേഖലയിലെ ഏറ്റവും വലുതും ആധികാരികവുമായ നാമമായി മാറുക എന്നതാണ് മൈക്രോ ഹെല്‍ത്ത് ലക്ഷ്യമിടുന്നതെന്ന് ഡോ.സി.കെ.നൗഷാദ് പറഞ്ഞു.