കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ അസംഘടിത മേഖലകൾക്കായുള്ള മെഗാ പെൻഷൻയോജന (പ്രധാനമന്ത്രി ശ്രം യോഗി മന്ധൻ)യിൽ 9ാം തിയതി മുതൽ 13-ാം തിയതി വരെ, രാവിലെ 9 മുതൽ വൈകുന്നേരം 5 മണിവരെ കോഴിക്കോട് റീജിയണൽ പ്രൊവിഡന്റ് ഫണ്ട് ഓഫീസിൽ എൻറോൾമെന്റ് ക്യാമ്പ് സംഘടിപ്പിക്കും. 18 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവരും ഇപിഎഫ്ഒ, ഇഎസ്‌ഐ അംഗങ്ങൾ അല്ലാത്തവരുമായ അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന, പ്രതിമാസ വരുമാനം 15000 രൂപയിൽ താഴെയുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. പ്രതിമാസ വിഹിതം പ്രവേശന പ്രായം അനുസരിച്ച് 55 രൂപ മുതൽ 200 രൂപ വരെ. കേന്ദ്ര സർക്കാരും തുല്യ വിഹിതം അടക്കും. 60 വയസ്സ് തികയുമ്പോൾ പ്രതിമാസം 3000 രൂപ നിരക്കിൽ പെൻഷൻ നൽകും.
രജിസ്‌ട്രേഷനായി ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, ആധാർ ലിങ്ക് ചെയ്ത മൊബൈൽ ഫോൺ എന്നിവ കൊണ്ട് വരേണ്ടതാണ്. യോഗ്യരായ എല്ലാ ആളുകളും ഈ പദ്ധതിയിൽ ചേരാനും 60 വയസ്സിൽ പെൻഷൻ ഉറപ്പാക്കാനും ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സത്യൻ.എൻ- 9495096914, മഹേഷ്- 9847395126, അപർണ മേനോൻ- 9900721019, ഷിബിൻ അശോകൻ- 9387583123 ബന്ധപ്പെടുക.