തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടില്ല. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സംസ്ഥാനത്ത് ശക്തമായ മഴയും ഡാമുകള്‍ തുറക്കേണ്ട സാഹചര്യം വന്നപ്പോള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രിക്കയയ്ച്ച കത്തിന് മറുപടിയാണ് സ്റ്റാലിന്‍ അയയ്ച്ചത്.
മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്‌നാട്ടില്‍ നിന്ന് കഴിയുന്നത്ര വെള്ളം കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു. അതിനാല്‍ വൈഗ അണക്കെട്ടിലേക്ക് കൂടുതല്‍ ജലം കൊണ്ടുപോയി റൂള്‍കര്‍വ് പാലിക്കുന്നുണ്ട്. അണക്കെട്ടും അണക്കെട്ടിലേക്കുള്ള നീരൊഴുക്കും നിരീക്ഷിക്കുന്നുണ്ട്. അതുപോലെ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിടില്ലെന്നും സ്റ്റാലിന്‍ മറുപടി കത്തില്‍ പറയുന്നു. കൂടാതെ ഡാം തുറക്കുകയാണെങ്കില്‍ മുന്നറിയിപ്പ് നല്‍കണമെന്നും അങ്ങനെയെങ്കില്‍ മാത്രമേ അവിടെയുള്ള ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിയൂവെന്നും മുഖ്യമന്ത്രി അയയ്ച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.