ഫ്രീഡം ടോക്ക്‌സ് 11 മുതല്‍ 14 വരെ

ഫ്രീഡം ടോക്ക്‌സ് 11 മുതല്‍ 14 വരെ

കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ദിനാഘോഷത്തോടനുബന്ധിച്ച്‌ അമൃതവര്‍ഷ ആഘോഷ സമിതി ഫ്രീഡം ടോക്ക്‌സ് സംഘടിപ്പിക്കും. ആഗസ്റ്റ് 11 മുതല്‍ 14 വരെ വൈകിട്ട് 5.30 മുതല്‍ 7 വരെ നടക്കുന്ന പ്രഭാഷണ പരമ്പര പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ 11ന്‌ ഉദ്ഘാടനം ചെയ്യും. കോസ്റ്റ് ഗാര്‍ഡ് ഡയരക്ടര്‍ ജനറല്‍(റിട്ട.) പ്രഭാകരന്‍ പലേരി അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് പ്രസിഡന്റ് ഡോ.വിനയ് സഹസ്രബുദ്ധെ, ഓര്‍ഗനൈസര്‍ വാരിക പത്രാധിപര്‍ പ്രഫുല്ലകേത്കര്‍, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് ചെയര്‍മാന്‍ ഡോ.ജെ.കെ ബജാജ് എന്നിവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രഭാഷണം നടത്തും. 14ന് ഞായര്‍ ജില്ലയിലെ 11 കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥി സംഗമങ്ങള്‍ നടക്കും. 14, 15 തിയതികളില്‍ 75 കേന്ദ്രങ്ങളില്‍ അമൃതോത്സവ സംഗമങ്ങള്‍ നടത്തും. സ്വാതന്ത്ര്യ സമര സേനാനികള്‍, അവരുടെ പിന്മുറക്കാര്‍, വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍, മികച്ച സേവനം നടത്തിയ സൈനികര്‍ എന്നിവര ചടങ്ങില്‍ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ അനൂപ് കുന്നത്ത്, ഇ.സി അനന്തകൃഷ്ണന്‍, യു.പി സന്തോഷ്, അഡ്വ.ശ്യാം ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *