ദശ ദിന സൈക്കിൾ റാലി സമാപിച്ചു

ദശ ദിന സൈക്കിൾ റാലി സമാപിച്ചു

മാഹി: ജവഹര്‍ലാല്‍ നെഹ്‌റു ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് ആസാദി ക അമൃത് മഹോത്സവ് ദശദിന പരിപാടികളുടെ ഭാഗമായി പത്താമത്തെയും അവസാനത്തെയുമായ സൈക്കിള്‍ റാലി മാഹി മുതല്‍ പന്തക്കല്‍ വരെ സംഘടിപ്പിച്ചു. മാഹി പോലിസ് ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ്ജ് റീന മേരി ഡേവിഡ് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസര്‍ ഡോ. കെ.ചന്ദ്രന്‍ നേതൃത്വം നല്‍കി. വൈസ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് കെ.അജിത് കുമാര്‍, പ്രധാനാധ്യാപിക സി. ലളിത എന്നിവര്‍ പങ്കെടുത്തു. ചാലക്കര ഉസ്മാന്‍ ഗവ.ഹൈസ്‌കൂള്‍, വി.എന്‍ പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പന്തക്കല്‍ പോലിസ് ഔട്ട് പോസ്റ്റ്, ഐ.കെ കുമാരന്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ റാലിക്ക് സ്വീകരണം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *