കോഴിക്കോട്: 2018 മുതൽ ദയാപുരം വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രം നടത്തിവരുന്ന പ്രളയ-കൊറോണ പുനരധിവാസ സാമൂഹിക പുനർ നിർമ്മിതി പദ്ധതിയുടെ സമാപന സമ്മേളനം നാളെ രാവിലെ 10.30ന് ദയാപുരത്ത് നടക്കും. ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. നാലു വർഷത്തിനിടയിൽ രണ്ട് കോടി അറുപത് ലക്ഷം രൂപയുടെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്.