തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തു ശാത്ര വിദഗ്ധനും വാസ്തു ഭാരതി വേദിക് റിസര്‍ച്ച് അക്കാദമി ചെയര്‍മാനുമായ ഡോ.നിശാന്ത് തോപ്പിലിനെ ആദരിച്ച് തിരുവിതാംകൂര്‍ രാജകുടുംബം. ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയുടെ അനുസ്മരണ ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി മികച്ച വാസ്തുശാസ്ത്ര പ്രവര്‍ത്തകന്‍ എന്നനിലയില്‍ ഡോ .നിശാന്ത് തോപ്പിലിന് പട്ടും വളയും നല്‍കി. എന്‍.വിജയകുമാര്‍ ഐ.പി.എസ് വാസ്തുചക്രവര്‍ത്തി കീര്‍ത്തിപത്രം സമര്‍പ്പിച്ചു.
വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ കുറച്ചു വര്‍ഷമായി വാസ്തുശാസ്ത്രത്തിന്റെ പ്രാഥമിക പഠനം തികച്ചും സൗജന്യമായി ജനങ്ങളിലേക്കെത്തിച്ചുകൊണ്ടിരിക്കുകയാണ് നിഷാന്ത് തോപ്പില്‍. വട്ടിയൂര്‍ കാവ് എം.എല്‍.എ വി.കെ പ്രശാന്ത് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. അനന്തപുരി ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ചെയര്‍മാന്‍ ഡോ.എന്‍. മാര്‍ത്താണ്ഡന്‍ പിള്ള. ജില്ലാ കാന്‍സര്‍ പ്രധിരോധസമിതി മുന്‍ നോഡല്‍ ഓഫിസര്‍ ഡോ.സി. വേണുഗോപാല്‍, പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകന്‍ കൊല്ലം തുളസി, ശ്രീചിത്തിര തിരുനാള്‍ കള്‍ച്ചറല്‍ഫാറം സെക്രട്ടറി അജിത്കുമാര്‍ , അരുണ്‍ ജ്യോതി , മലയാളംന്യൂസ് നെറ്റ് വര്‍ക്ക് സ്‌കൂള്‍ ഓഫ് മ്യുസിക് ഡയരക്ടര്‍ കാവാലം സജീവ് തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംസാരിച്ചു.