ജാക്‌സണ്‍ ബസാര്‍ യൂത്ത് ചിത്രീകരണം തുടങ്ങി

ജാക്‌സണ്‍ ബസാര്‍ യൂത്ത് ചിത്രീകരണം തുടങ്ങി

കോഴിക്കോട്: ക്രോസ് ബോര്‍ഡ് ക്യാമറ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ സക്കരിയ നിര്‍മിച്ച് ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ഫാമിലി ത്രില്ലര്‍ ചിത്രം ജാക്‌സണ്‍ ബസാര്‍ യൂത്ത് പേരാമ്പ്രയില്‍ ചിത്രീകരണം തുടങ്ങി. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ലുക്ക്മാന്‍, ചിന്നു ചാന്ദ്‌നി, അഭിരാമി തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ രചന ഉസ്മാന്‍ മാരാത്ത്. ഡോ. സല്‍മാന്‍ അഹമ്മദ് ഷാഫി, അഡ്വക്കേറ്റ് സക്കരിയ തുടങ്ങിയവര്‍ കോ-പ്രൊഡ്യൂസര്‍മാരും ഹാരിസ് ദേശം (ഇമാജിന്‍ സിനിമാസ്), പി.ബി അനീഷ് എന്നിവര്‍ ലൈന്‍ പ്രൊഡ്യൂസര്‍മാരുമാണ്. ക്യാമറ: കണ്ണന്‍ പട്ടേരി, എഡിറ്റര്‍: അപ്പു ഭട്ടതിരി, ആര്‍ട്ട്: അനീസ് നാടോടി, സംഗീതം: ഗോവിന്ദ് വസന്ത, മേക്കപ്പ്: ഹക്കീം കബീര്‍, എക്‌സി. പ്രൊഡ്യൂസര്‍: അമീന്‍ അഫ്‌സല്‍, ഷംസുദ്ധീന്‍ എം, കണ്‍ട്രോളര്‍: റിന്നി ദിവാകരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഗിരീഷ് അത്തോളി, അനീഷ് നന്തിപുലം, സ്റ്റില്‍സ്: രോഹിത്, ഡിസൈന്‍: പോപ് കോണ്‍ക്രിയേറ്റീവ്‌സ്.

Share

Leave a Reply

Your email address will not be published. Required fields are marked *