ജനത ഐ കെയര്‍ ഉദ്ഘാടനം ചെയ്തു

ജനത ഐ കെയര്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ജനത വെഞ്ചേഴ്‌സിന്റെ ജനത ഐ കെയര്‍ തൊണ്ടയാട്ട് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ പി.എം ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. കേരളത്തിലെ ആദ്യ ടച്ച് ആന്‍ഡ് ഫീല്‍ ഒപ്റ്റിക്കല്‍ ഷോറൂം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എയും, പ്രീമിയര്‍ ലോഞ്ച് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദും, ഐ ക്ലിനിക്ക് മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബും, ഐ എക്‌സാം ഏരിയ വി.കെ.സി ഗ്രൂപ്പ് ഫൗണ്ടര്‍ വി.കെ.സി മമ്മദ് കോയയും, ആധുനിക ലെന്‍സ് ലാബ് കെ.ടി.സി ഗ്രൂപ്പ് ചെയര്‍മാന്‍ പി.വി ചന്ദ്രനും ഉദ്ഘാടനം ചെയ്തു. ‘ബൈ എ പെയര്‍, ഗിവ് എ പെയര്‍’ പദ്ധതിയുടെ ലോഞ്ചിങ് എം.കെ മുനീര്‍ എം.എല്‍.എ നിര്‍വഹിച്ചു. നേത്ര പരിചരണത്തിനും കണ്ണടകള്‍ക്കുമായി ഒട്ടേറെ സൗകര്യങ്ങള്‍ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ടെന്ന് മാനേജിങ് ഡയരക്ടര്‍ അന്‍വര്‍ സാദത്ത്, ഡയരക്ടര്‍ പി.എം വാസില്‍, സി.ഇ.ഒ ടി.സജീവ് എന്നിവര്‍ അറിയിച്ചു. ഫോണ്‍: 04952991555, 8606866777.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *