തിരുവനന്തപുരം: ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ ലോകായുക്ത അടക്കമുള്ള ഓര്‍ഡിനന്‍സിന്റെ കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇത് വിവാദമാവുകയും ഓര്‍ഡിനന്‍സ് പരിശോധിക്കാന്‍ സമയം വേണമെന്നും പെട്ടെന്ന് ഒപ്പിടില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുകയും ചെയ്തിരുന്നു. അതിനാല്‍ ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഗവര്‍ണറുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായതുകൊണ്ട് സംസ്ഥാനത്ത് ഭരണ സ്തംഭനാവസ്ഥയില്ല. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പറഞ്ഞുതീര്‍ക്കും. ഗവര്‍ണറെ കാര്യങ്ങള്‍ പറഞ്ഞ ബോധ്യപ്പെടുത്താന്‍ ശ്രമിക്കു. ഏത് അസാധാരണ സാഹചര്യവും സാധാരണ സാഹചര്യമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സമര്‍ത്ഥരായ കുറ്റവാളികളാണ്. അവരെ പിടികൂടാന്‍ സമയമെടുക്കുമെന്നും ഇ പി ജയരാജന്‍് പറഞ്ഞു. സ്ഥിരമായി ഒരു കാര്യം തന്നെ ചോദിച്ചാല്‍ ചോദ്യത്തിന് നിലവാരമില്ലാതാകുമെന്നും ഇ.പി ജയരാജന്‍ പ്രതികരിച്ചു.