എ.കെ.ജി സെന്റര്‍ ആക്രമിച്ചത് സമര്‍ത്ഥരായ കുറ്റവാളികള്‍: ഇ.പി ജയരാജന്‍

എ.കെ.ജി സെന്റര്‍ ആക്രമിച്ചത് സമര്‍ത്ഥരായ കുറ്റവാളികള്‍: ഇ.പി ജയരാജന്‍

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമിച്ചത് സമര്‍ത്ഥരായ കുറ്റവാളികളാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. അതുകൊണ്ടാണ് പ്രതികളെ പിടികൂടാന്‍ സമയമെടുക്കുന്നത്. എന്നാല്‍, എല്ലാ കുറ്റവാളികളെയും കണ്ടെത്താനുള്ള സര്‍ക്കാരിന്റെ പരിശ്രമം വിജയിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

ജൂണ്‍ 30 രാത്രിയാണ് സ്‌കൂട്ടറിലെത്തിയ അജ്ഞാതന്‍ എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്‌ഫോടകവസ്തു വലിച്ചെറിഞ്ഞത്. രണ്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ മുഴുവന്‍ സംവിധാനവും ഉപയോഗിച്ച് ഒരു മാസത്തോളം അന്വേഷിച്ചിട്ടും പ്രതിയെ പിടികൂടാനായില്ല. പ്രതി വന്നത് ചുവന്ന സ്‌കൂട്ടറിലാണെന്ന വിവരത്തെ തുടര്‍ന്ന് ഇത്തരം സ്‌കൂട്ടറുകളുടെ വിശദാംശങ്ങള്‍ പരിശോധിച്ചെങ്കിലും സ്‌കൂട്ടര്‍ കണ്ടെത്താനായില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സ്‌കൂട്ടറിന്റെ നമ്പര്‍ വ്യക്തമല്ല.

Share

Leave a Reply

Your email address will not be published. Required fields are marked *