കൊച്ചി: സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂന മര്‍ദ്ദത്തിന്റെ സ്വാധീനത്തിലാണ് മഴയുണ്ടാകാന്‍ സാധ്യതയെന്ന കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇത് പ്രകാരം ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട്, മലപ്പുറം, വനാട്, കണ്ണൂര്‍, കാസര്‍ക്കോട്, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.