കോഴിക്കോട്: ദേശീയ ബാലതരംഗം ഏര്‍പ്പെടുത്തിയ അഞ്ചാമത് ജവഹര്‍ ബാലസാഹിത്യ പുരസ്കാരം ധന്യ നീലഞ്ചേരിക്ക് ന്യൂനപക്ഷ ധനകാര്യ വികസന കോര്പറേഷന് ചെയര്മാന് സ്റ്റീഫന്‍ ജോര്‍ജ് എക്സ് എം.എല്‍.എ സമ്മാനിച്ചു. ദേശീയ ബാലതരംഗം കോ-ഓര്‍ഡിനേറ്റര്‍ ജഗത്മയന്‍ ചന്ദ്രപുരി അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി പി.പി ശ്രീധരനുണ്ണി മുഖ്യാതിഥിയായിരുന്നു. ടി.എം ജോസഫ്, ഐ.വി രാജേഷ്, നാസര്‍ കക്കട്ടില്‍, ഗിരീഷ് ആമ്പ്ര, സത്യജിത്ത് ആശംസകള്‍ നേര്‍ന്നു. കരീം മേച്ചേരി സ്വാഗതവും അപര്‍ണ നന്ദിയും പറഞ്ഞു. ധന്യ നീലഞ്ചേരി മറുമൊഴി നടത്തി.