തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു.
ആറു മാസത്തേക്ക് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. പൊതുയിടങ്ങളിലും ജോലിസ്ഥലത്തും സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും എല്ലാവരും മാസ്‌ക് ധരിക്കണം. സ്ഥാപനങ്ങള്‍, കടകള്‍, തിയേറ്ററുകള്‍ എന്നിവ ഉപഭോക്താക്കള്‍ക്ക് സാനിറ്റൈസര്‍ നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു.
ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്. അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 1,113 പേര്‍ക്ക്് കൊവിഡ് സ്ഥിരീകരിച്ചു.