മാഹി : മാഹിപ്പാലത്തിന് സമീപം കെ.ടി.സി ജംഗ്ഷനിലെ കടയില്‍ നിന്നും നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ പോലിസ് പിടിച്ചെടുത്തു. രഹസ്യ സന്ദേശത്തെത്തുടര്‍ന്ന് എസ്.പി യുടെ നിര്‍ദേശാനുസരണം കടയില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത ലഹരി വസ്തുക്കള്‍ കണ്ടെടുത്തത് കടയുടമ വടകര പാക്കയില്‍ പടന്നയില്‍ ഹൗസിലെ എം.കെ ബിജു (38)വിനെ പോലിസ് അറസ്റ്റ് ചെയ്തു.
പന്തക്കല്‍ ത്രിവേണി സ്റ്റോറില്‍ ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയതിന് തോട്ടോളില്‍ ബിജുവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്‍ ചാര്‍ജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റീന മേരി ഡേവിഡ്, മാഹി സ്റ്റേഷന്‍ എസ്.എച്ച്.ഒ ജയശങ്കര്‍ , എ.എസ്.ഐ കിഷോര്‍ കുമാര്‍ , നിഷിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് പോലിസ് സൂപ്രണ്ട് രാജശങ്കര്‍ വെള്ളാട്ട് അറിയിച്ചു.