തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയുടെ ഇന്ധന പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. ഡീസല്‍ വാങ്ങാന്‍ 20 കോടി രൂപ അനുവദിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ബുധനാഴ്ച കെ.എസ്.ആര്.ടി.സിക്ക് സര്‍ക്കാര്‍ തുക നല്‍കും. എന്നാല്‍, ബുധനാഴ്ച വരെ എങ്ങനെ സര്‍വീസ് നടത്തുമെന്ന ആശങ്കയിലാണ് കെ.എസ്.ആര്.ടി.സി.
കുടിശ്ശികയിനത്തില്‍ 13 കോടിയാണ് കെ.എസ്.ആര്.ടി.സി ഇന്ധനക്കമ്പനികള്‍ക്ക് നല്‍കാനുള്ളത്. കുടിശ്ശിക നല്‍കാതെ ഡീസല്‍ നല്‍കാനാവില്ലെന്ന് കമ്പനികള്‍ തീരുമാനമെടുത്തതോടെയാണ് കെ.എസ്.ആര്.ടി.സിയില്‍ പ്രതിസന്ധി രൂക്ഷമായത്.