ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടില്‍ നിന്നും യു.പി.ഐ ആപ്പുകള്‍ വഴി ഇടപാട് നടത്താനാവാതെ ഉപഭോക്താക്കള്‍. ബാങ്കിന്റെ സെര്‍വര്‍ തകരാറിലാണെന്നാണ് ആപ്പുകള്‍ കാണിക്കുന്നത്. ഏകദേശം 10 മണിക്കൂറോളമാണ് ഇടപാടുകള്‍ നടത്താന്‍ കഴിയാതെ ഉപഭോക്താക്കള്‍ വലഞ്ഞത്.
ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് ഇന്ന് രാവിലെ അഞ്ച് മണി മുതല്‍ ആളുകള്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉച്ചയാകുമ്പോഴേക്കും നിരവധിയാളുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലുടനീളം പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, മറ്റ് ബാങ്കുകളുടെ അക്കൗണ്ടുകലില്‍ നിന്ന് ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ പോലുള്ള ആപ്പുകളുടെ മുഖാന്തരം പണമയയ്ക്കാന്‍ സാധിച്ചിരുന്നു. നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സെര്‍വര്‍ ഡൗണ്‍ ആയതാണ് കാരണം.