- ആദ്യം രണ്ട് ഷട്ടറുകള്‍ തുറക്കും
തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. പൊന്മുടി, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍, മൂഴിയാര്‍, കുണ്ടള ഡാമുകളിലാണ് അലര്‍ട്ട്. പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. എന്നാല്‍, വലിയ ഡാമുകളില്‍ നിലവില്‍ ആശങ്കയുടെ സാഹചര്യമില്ലെന്ന് റവന്യൂ മന്ത്രി കെ.രാജന്‍.
അതേസമയം, മുല്ലപ്പെരിയാര്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാവിലെ 11.30നാണ് മുല്ലപ്പെരിയാറിന്റെ ഷട്ടറുകള്‍ തുറക്കും. മൂന്ന് ഷട്ടറുകളാണ് തുറക്കുക. ഇതില്‍ ആദ്യം രണ്ട് ഷട്ടറുകള്‍ തുറക്കും. 11.30ന് രണ്ട് ഷട്ടറുകള്‍ തുറക്കും. സെക്കന്‍ഡില്‍ 500 ഘനയടി വെള്ളം എന്ന നിലയിലാണ് തുറന്നുവിടുകയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
മുല്ലപ്പെരിയാറില്‍ നിന്ന് പരമാവധി വെള്ളം കൊണ്ടുപോകണമെന്ന ആവശ്യത്തോട് തമിഴ്‌നാട് അനുകൂലമായി പ്രതികരിച്ചതായി റവന്യൂ മന്ത്രി കെ.രാജന്‍. നിലവില്‍ 137.15 അടിയാണ് ജലനിരപ്പ്. 9,116 ക്യുസെക്‌സ് വെള്ളമാണ് ഡാമിലേക്കുള്ള നീരൊഴുക്ക്. 2,166 ക്യുസെക്‌സ് വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. റൂള്‍ കര്‍വ് അനുസരിച്ച് 137.50 ആണ് ഓഗസ്റ്റ് 10 അനുസരിച്ചുള്ള ജലനിരപ്പ്. ജലനിരപ്പ് 136 അടി എത്തിയതോടെ ഇന്നലെ രാത്രി 7 മണിയോടെ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. വെള്ളം തുറന്നു വിടേണ്ടി വരികയാണെങ്കില്‍ ചെയ്യേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ജനപ്രതിനിധികളുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ആവശ്യമെങ്കില്‍ ക്യാംപുകള്‍ തുറക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്.