തൃശൂര്‍: മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. അഞ്ച് സെന്റിമീറ്റര്‍ വീതം നാല് ഷട്ടറുകളമാണ് തുറന്നത്. 112.36 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. നിലവില്‍ ഒരു ണിക്കൂറില്‍ ഒരു സെന്റീമീറ്ററാണ് ഡാമിലെ ജലനിരപ്പ് ഉയരുന്നത്.
റൂള്‍ കര്‍വ് പ്രകാരം 112.99 മീറ്ററാണ് സംഭരണശേഷി. ഇപ്പോള്‍ ജലനിരപ്പ് ആശങ്കജനകമല്ലെങ്കിലും മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ക്കാണ് ജാഗ്രതാ നിര്‍ദേശം.