മാഹി: മയ്യഴി പുത്തലം ക്ഷേത്രത്തിനടുത്ത് പുത്തലത്ത് പൊയില്‍ ഹൗസില്‍ പരേതരായ കേളപ്പന്റേയും അമ്മാളുവിന്റെയും മകന്‍ പി.പി ഭരതന്‍ (ജയന്‍ – 64) നിര്യാതനായി. പള്ളൂര്‍ സ്പിന്നിങ്ങ്മില്‍ മുന്‍ ജീവനക്കാരനായിരുന്ന ഭരതന്‍ മികച്ച തബല വാദകനും കുരുത്തോല ഉപയോഗിച്ച് പല വിധ കരകൗശല വസ്തുക്കളും നിര്‍മ്മിക്കുന്ന വ്യക്തി കൂടിയാണ്. സംസ്‌കാരം ആഗസ്റ്റ് അഞ്ചിന് (വെള്ളി) രാവിലെ 11.30ന് മാഹി പൊതുശ്മശാനത്തില്‍.
രാജിനിയാണ് ഭാര്യ. മക്കള്‍: ജസ്‌ന, ഷിജിന്‍ രാജ് (ജിതിന്‍). പ്രവാസിയായ ഷൈന്‍ കൃഷ്ണ മരുമകനാണ്. സഹോദരിമാര്‍: പുഷ്പവല്ലി, വിജയ ലക്ഷ്മി, ഉമ.